1 Dec 2009

കോച്ചിംഗ് സെന്റര്‍


ഞാന്‍ ഡിഗ്രീ പരീക്ഷ പാസ്സായി എന്നറിഞ്ഞു ഞെട്ടിയ നാട്ടുകാരും ബന്ധുക്കളുംഅത് സത്യമാണോ എന്ന് തിരക്കി നടക്കുന്നതിനിടയില്‍ ഞാന്‍ അവരെ വീണ്ടുംഞെട്ടിച്ചു. ഞാന്‍ ബാങ്ക് ക്ലാര്‍ക്ക് പരീക്ഷ കോച്ചിംഗ് ഗിന് പോകുന്നു.വാക്കുകള്‍സൂക്ഷിച്ചും കണ്ടും ഉപയോഗിക്കണമെന്ന് കാരണവന്മാര്‍ പറയുന്നത്ശരിയാണെന്ന് മനസ്സിലായി.മുന്‍ പോസ്റ്റില്‍ ഇഷ്ടം പോലെ സമയം എനിക്ക് ഉണ്ട്എന്ന് പറഞ്ഞതിന് കിട്ടിയ പണിയാണിത്, നില്‍ക്കാനും ഇരിക്കാനും പോലുംസമയം ഇല്ല. രണ്ടു മൂന്നു വര്ഷം വരെ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോച്ചിംഗ്സെന്റരുകള്‍ പൊട്ടി മുളചിരുന്നത് പോലെയാണിപ്പോള്‍ ബാങ്ക് കോച്ചിംഗ്ക്ലാസുകള്‍.എന്റെ പ്രിയ മാതാ പിതാക്കള്‍, സിനിമയും ടിവി യും ഭക്ഷണവുംഉറക്കവുമാണ് ജീവിതം എന്ന ഒരു ശരാശരി യുവാവിന്ര്‍ഗെ മൈന്‍ഡ് ഉള്ളഎന്നെ തൂക്കി എടുത്തു കോച്ചിംഗ് ക്ലാസ്സില്‍ എറിഞ്ഞു. ഒരു സിനിമയില്‍കലാഭവന്‍ മണി പറഞ്ഞതു പോലെയാണ് എന്റെ അവസ്ഥ "നാട്ടിലൊക്കെ ഇഷ്ടംപോലെ പണിയാ പണിയെടുക്കാതെ ജീവിക്കാന്‍ നമ്മള്‍ എന്തൊക്കെ പാടുപെടണം ? "


ഞാന്‍ പഠിച്ചിട്ടു മറ്റുള്ളവര്‍ പഠിച്ചാല്‍ മതി എന്ന് കരുതി ഏറ്റവും ആദ്യത്തെസീറ്റില്‍ തന്നെ ഞാന്‍ നിലയുറപ്പിച്ചു. ചുറ്റും എം ബി എ ക്കാരും പി ജി ക്കാരുംഎഞ്ചിനീയറിംഗ് ഡിഗ്രീ ക്കരുമാണ്, തന്‍റെ ജോലി തട്ടിയെടുക്കാന്‍ വന്നകൊള്ളക്കാരനെ പോലെയാണ് ഓരോ പുതിയ വിദ്യാര്‍ഥി യെയും മറ്റുള്ളവര്‍നോക്കിക്കാണുന്നത്. ഞാനോ ഇങ്ങനെയായി നിനക്കെങ്കിലും രക്ഷപ്പെട്ടുകൂടെഎണ്ണ ഭാവമാണ് ഇവര്‍ക്ക്. ഇതൊക്കെ കണ്ടപ്പോഴേ മനസ്സു പറഞ്ഞു " ഇത്എനിക്ക് പറ്റിയ പണിയല്ലാ" ജീവിതകാലം മുഴുവന്‍ വീട്ടുകാരുടെ ചിലവില്‍കഴിയണം എന്നാഗ്രഹിക്കുന്ന എന്നെപ്പോലുള്ള യുവാക്കളുടെ വയട്ടത്തടിക്കുന്നസ്ഥാപനങ്ങളാണ് ഈ കോച്ചിംഗ് സെന്ററുകള്‍. അവിടെപടിചിരങ്ങിയവര്‍ക്കെല്ലാം ജോലി കിട്ടിയിട്ടുണ്ട് പോലും
"എന്ത് കഷ്ടമാണെന്ന് നോക്കണേ ? "