25 Jul 2009

പിണക്കം

എന്റെ രണ്ടാമത്തെ പോസ്റ്റില്‍ എന്ത് എഴുത്തും എന്ന് ആലോചിച്ചപ്പോഴാണ്
ഒരു ചെറു കഥ എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കാം എന്ന ചിന്ത മനസ്സില്‍ വന്നത്
കേട്ടോളു
--------------------------------------------------------------------------------------------
അവന്‍ ഇടവഴിയിലൂടെ നടക്കുകയാണ്
നടന്നു ചെന്നു അവനൊരു ആറ്റിന്‍ കരയിലിരുന്നു.
വലിയ ആലോചനയിലാണെന്ന് തോന്നുന്നു,
അല്ല
അവന്‍ എന്തോ ഒര്മിചെടുക്കാന്‍ ശ്രമിക്കുകയാണ്.
എന്തിനാണ് ഞാന്‍ ഇപ്പോള്‍ പിണങ്ങി ഇറങ്ങിയത്‌?
ഇതു അവന്റെ ജീവിതത്തിലെ നിത്യ സംഭവമാണ്,
"പിണക്കം"
രാവിലെ എനിക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നതു വരെ
കാര്യമുള്ള കാര്യത്തിനും കാര്യമില്ലാത്ത കര്യത്തിനും അവന്‍ പിണങ്ങും.
അമ്മയോടും ചെചിയോടുമാണ് അവന്‍ പിണങ്ങാര് .
പക്ഷെ പിണക്കത്തിന് വലിയ ആയുസ്സില്ല
അര മണിക്കൂറിനുള്ളില്‍ അത് മാരും.
ചെറിയ പിണക്കങ്ങള്‍ക്ക്‌ മുറിയില്‍ പോയി കതകടച്ചിരിക്കുകയും
വലിയ പിണക്കങ്ങള്‍ക്ക്‌ വീട്ടില്‍ നിന്നിറങ്ങി ആട്ടിന്റെ കരയില്‍ഇരിക്കുകയുമാണ്‌ അവന്‍ ചെയ്യാറ്.
നമ്മളിത്രയും പറഞ്ഞുതീര്തിട്ടും പിണക്കത്തിന്റെ കാരണം ഓര്‍മ്മിച്ചെടുക്കാന്‍അവനായില്ല.
അവന് ചെറുതായി വിശപ്പ്‌ തോന്നി
"കിട്ടി"
രാവിലെ ഒന്നും കഴിക്കാതെയാണ്‌ അവന്‍ ഇറങ്ങിയത്‌
കഴിക്കാന്‍ ദോശക്കു പകരം അപ്പം ഉണ്ടാക്കിയതിനലാണ് അവന്‍ പിണങ്ങിയത് .
അവന്‍ തിരിച്ചു നടന്നു

"അപ്പം തിന്നാനായി "


-------------------------------------------------------------------------------------------------

കഥയില്‍ തുടങ്ങനമെന്നുള്ളത് ആര് ആഗ്രഹമായിരുന്നു.
എന്തിനും ഏതിനും കലഹിക്കുന്ന എന്റെ പ്രായക്കാരായ ചെറുപ്പക്കാര്‍ക്ക് ഞാന്‍ഇതു
സമര്‍പ്പിക്കുന്നു



" ജിജി
വെള്ളിവെളിച്ചം"

24 Jul 2009

തുടക്കം

തമാശ ആസ്വദിക്കാനും കുറച്ചൊക്കെ പറയാനും കഴിയുന്ന എനിക്ക്
ബ്ലോഗ് എന്നാല്‍ കൊടകര പുരാണം ആയിരുന്നു.
ഞാന്‍ ആദ്യമായി വയിച്ച ബ്ലോഗും കൊടകര പുരാണം ആയിരുന്നു.

അന്ന് തന്നെ വിചാരിച്ചതാണ് ബ്ലോഗില്‍ ഒന്നു കൈ വച്ചാലോ
എന്ന് ?
പക്ഷെ വീട്ടില്‍ നെറ്റ് പോയിട്ട് കമ്പ്യൂട്ടര്‍ പോലും ഇല്ലാത്ത എന്റെ വേദന ആരറിയാന്‍.
കമ്പ്യൂട്ടറും നെറ്റും കിട്ടിയപ്പോള്‍ ബ്ലോഗ് ശ്രദ്ധിക്കാന്‍ തുടങ്ങി.
പിന്നീട് തമാശ ബ്ലോഗുകളിലേക്ക് തിരിഞ്ഞു. മിക്കവാറും ബ്ലോഗ് എഴുത്തുകാര്‍ക്ക് തീരെസമയമില്ല എന്നും അവര്‍ ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ബ്ലോഗ് എഴുതുന്നത്
എന്നും കേട്ടപ്പോള്‍
എനിക്ക് ഇതില്‍ എന്തുകൊണ്ട്
ഒരു പരീക്ഷണം നടത്തിക്കൂടാ
എന്ന് തോന്നി.
കാരണം
എനിക്ക് ഇഷ്ടം പോലെ സമയം ഉണ്ട്
കമ്പ്യൂട്ടര്‍ ഉണ്ട് നെറ്റ് ഉണ്ട് .
എന്നാല്‍ തുടങ്ങാം
ബ്ലോഗിന് ഒരു പേരും ഇട്ടു "വെള്ളിവെളിച്ചം"
ഒരു സിനിമയുടെ പേരോ മറ്റോ ആണ്
അത് മാത്രമെ എനിക്ക് വെളിച്ചത്തെ കുറിച്ച് അറിയൂ
പേരൊക്കെ ഇട്ടതിനു ശേഷമാണു എന്തെഴുതും
എന്ന് ചിന്തിച്ചത്‌
കമ്പ്യൂട്ടറും നെറ്റും ഉണ്ട് പിന്നെ എന്താണ് പ്രശ്നം
"ഭാവന" അളവാണ് പ്രശ്നം
വീണ്ടും ചില വീടുകാര്യങ്ങളില്‍ ജയറാം പറഞ്ഞതു പോലെയാണ് എന്റെ കാര്യം
അച്ഛനമ്മമാര്‍ എന്നെ പട്ടിണിക്കിട്ടില്ല കഷ്ടപ്പാട് എന്താനെന്നരിഞ്ഞില്ല
പിന്നെ
എങ്ങനെയാണു എനിക്ക് അനുഭവങ്ങള്‍ വരുന്നതു.
എന്നാലും പരതിനോക്കി വല്ലതും ഉണ്ടോ
എന്ന് ,പിന്നെ തീരുമാനിച്ചു
നാട്ടുകാരുടെയും വീട്ടുകാരുടെയും കഥകള്‍ അങ്ങ് വച്ചു കാച്ചുക

ഡിഗ്രീ പരീക്ഷയില്‍ കേരള യുനിവേര്സിട്ടിയുടെ കാരുണ്യത്താല്‍ പാസായി (ഉത്തരക്കടലാസ്നോക്കിയ സാറിന് ഞാന്‍ എഴുതിയത് മനസിലാവഞ്ഞതിനലാണ് ഞാന്‍ പാസ്സയതെന്നുഅനൌദ്യോഗിക റിപ്പോര്‍ട്ട് ഉണ്ട് ) നില്ക്കുന്ന
എനിക്ക്, ഇപ്പോള്‍ തന്നെ വിദ്യാഭ്യാസംആവശ്യത്തിലധികമായി എന്ന് തിരിച്ചറിവുള്ള മാതാപിതാക്കന്മാരില്‍ നിന്നു തുടര്‍ പഠനത്തിനുള്ള
നിര്‍ബന്ധം ഉണ്ടായില്ല.
തിരിഞ്ഞു പഠിക്കണമെന്നാണ് അമ്മ പ്രശ്നം വച്ചപ്പോള്‍ കണ്ടത്
അതിനാല്‍ ഞാന്‍ "തരിഞ്ഞു" പഠിക്കാന്‍ തീരുമാനിച്ചു.

ബ്ലോഗ് ലോകത്തിലെ പുതിയ കണ്ണിയായ
എനിക്ക്
എന്റെ ബ്ലോഗ് ലോകത്തില്‍ ഈറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്ന ബ്ലോഗ് ആകണം എന്നചെറിയ ചെറിയ ആഗ്രഹങ്ങള്‍ മാത്രമെ ഉള്ളു
കുറച്ചു ദിവസം മുന്പ് മാത്രം ഇരുപതു വയസു പൂര്‍ത്തിയാക്കിയ ഞാന്‍ ബ്ലോഗ് ലോകത്തിലെ
പ്രായം കുറഞ്ഞ കൂട്ടുകാരില്‍ ഒരാളാണ് .
നീ വെറുതെ നിന്നാല്‍ വേണ്ടാതോതൊക്കെ ചെയ്യും
എന്ന് വീട്ടുകാര്‍ പറഞ്ഞതു
ഞാന്‍ ബ്ലോഗ് എഴുതി നാട്ടുകാരെ ബോര്‍ അടിപ്പിക്കും
എന്നത് മാനത്ത് കണ്ടിട്ടാണോ ?
എന്തായാലും ഞാന്‍ തുടങ്ങാന്‍ പോവുകയാണ് എല്ലാ നന്മകളും ആശംസകള് പ്രതീക്ഷിച്ചുകൊണ്ട്



" ജിജി
വെള്ളിവെളിച്ചം"