ഞാന്‍ ഡിഗ്രീ പരീക്ഷ പാസ്സായി എന്നറിഞ്ഞു ഞെട്ടിയ നാട്ടുകാരും ബന്ധുക്കളുംഅത് സത്യമാണോ എന്ന് തിരക്കി നടക്കുന്നതിനിടയില്‍ ഞാന്‍ അവരെ വീണ്ടുംഞെട്ടിച്ചു. ഞാന്‍ ബാങ്ക് ക്ലാര്‍ക്ക് പരീക്ഷ കോച്ചിംഗ് ഗിന് പോകുന്നു.വാക്കുകള്സൂക്ഷിച്ചും കണ്ടും ഉപയോഗിക്കണമെന്ന് കാരണവന്മാര് പറയുന്നത്ശരിയാണെന്ന് മനസ്സിലായി.മുന്‍ പോസ്റ്റില്‍ ഇഷ്ടം പോലെ സമയം എനിക്ക് ഉണ്ട്എന്ന് പറഞ്ഞതിന് കിട്ടിയ പണിയാണിത്, നില്‍ക്കാനും ഇരിക്കാനും പോലുംസമയം ഇല്ല. രണ്ടു മൂന്നു വര്‍ഷം വരെ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോച്ചിംഗ്സെന്റരുകള് പൊട്ടി മുളചിരുന്നത് പോലെയാണിപ്പോള്‍ ബാങ്ക് കോച്ചിംഗ്ക്ലാസുകള്‍.എന്റെ പ്രിയ മാതാ പിതാക്കള്‍, സിനിമയും ടിവി യും ഭക്ഷണവുംഉറക്കവുമാണ് ജീവിതം എന്ന ഒരു ശരാശരി യുവാവിന്ര്ഗെ മൈന്‍ഡ് ഉള്ളഎന്നെ തൂക്കി എടുത്തു കോച്ചിംഗ് ക്ലാസ്സില്‍ എറിഞ്ഞു. ഒരു സിനിമയില്കലാഭവന് മണി പറഞ്ഞതു പോലെയാണ് എന്റെ അവസ്ഥ "നാട്ടിലൊക്കെ ഇഷ്ടംപോലെ പണിയാ പണിയെടുക്കാതെ ജീവിക്കാന്‍ നമ്മള് എന്തൊക്കെ പാടുപെടണം ? "
ഞാന്‍ പഠിച്ചിട്ടു മറ്റുള്ളവര്‍ പഠിച്ചാല്‍ മതി എന്ന് കരുതി ഏറ്റവും ആദ്യത്തെസീറ്റില് തന്നെ ഞാന്‍ നിലയുറപ്പിച്ചു. ചുറ്റും എം ബി എ ക്കാരും പി ജി ക്കാരുംഎഞ്ചിനീയറിംഗ് ഡിഗ്രീ ക്കരുമാണ്, തന്റെ ജോലി തട്ടിയെടുക്കാന്‍ വന്നകൊള്ളക്കാരനെ പോലെയാണ് ഓരോ പുതിയ വിദ്യാര്‍ഥി യെയും മറ്റുള്ളവര്നോക്കിക്കാണുന്നത്. ഞാനോ ഇങ്ങനെയായി നിനക്കെങ്കിലും രക്ഷപ്പെട്ടുകൂടെഎണ്ണ ഭാവമാണ് ഇവര്‍ക്ക്. ഇതൊക്കെ കണ്ടപ്പോഴേ മനസ്സു പറഞ്ഞു " ഇത്എനിക്ക് പറ്റിയ പണിയല്ലാ" ജീവിതകാലം മുഴുവന്‍ വീട്ടുകാരുടെ ചിലവില്കഴിയണം എന്നാഗ്രഹിക്കുന്ന എന്നെപ്പോലുള്ള യുവാക്കളുടെ വയട്ടത്തടിക്കുന്നസ്ഥാപനങ്ങളാണ് ഈ കോച്ചിംഗ് സെന്ററുകള്‍. അവിടെപടിചിരങ്ങിയവര്ക്കെല്ലാം ജോലി കിട്ടിയിട്ടുണ്ട് പോലും
"എന്ത് കഷ്ടമാണെന്ന് നോക്കണേ ? "
തമാശആസ്വദിക്കാനുംകുറച്ചൊക്കെപറയാനുംകഴിയുന്ന എനിക്ക് ബ്ലോഗ്എന്നാല്കൊടകരപുരാണംആയിരുന്നു. ഞാന്ആദ്യമായിവയിച്ചബ്ലോഗുംകൊടകരപുരാണംആയിരുന്നു. അന്ന് തന്നെവിചാരിച്ചതാണ്ബ്ലോഗില്ഒന്നുകൈവച്ചാലോ എന്ന് ? പക്ഷെവീട്ടില്നെറ്റ്പോയിട്ട്കമ്പ്യൂട്ടര്പോലുംഇല്ലാത്തഎന്റെവേദനആരറിയാന്. കമ്പ്യൂട്ടറുംനെറ്റുംകിട്ടിയപ്പോള്ബ്ലോഗ്ശ്രദ്ധിക്കാന്തുടങ്ങി. പിന്നീട്തമാശബ്ലോഗുകളിലേക്ക്തിരിഞ്ഞു. മിക്കവാറുംബ്ലോഗ്എഴുത്തുകാര്ക്ക്തീരെസമയമില്ലഎന്നുംഅവര്ഇല്ലാത്തസമയംഉണ്ടാക്കിയാണ്ബ്ലോഗ്എഴുതുന്നത് എന്നുംകേട്ടപ്പോള് എനിക്ക് ഇതില്എന്തുകൊണ്ട് ഒരുപരീക്ഷണംനടത്തിക്കൂടാ എന്ന് തോന്നി. കാരണം എനിക്ക് ഇഷ്ടംപോലെസമയംഉണ്ട് കമ്പ്യൂട്ടര്ഉണ്ട്നെറ്റ്ഉണ്ട് . എന്നാല്തുടങ്ങാം ബ്ലോഗിന്ഒരുപേരുംഇട്ടു "വെള്ളിവെളിച്ചം" ഒരുസിനിമയുടെപേരോമറ്റോആണ് അത് മാത്രമെ എനിക്ക് ആവെളിച്ചത്തെകുറിച്ച്അറിയൂ പേരൊക്കെഇട്ടതിനുശേഷമാണുഎന്തെഴുതും എന്ന് ചിന്തിച്ചത് കമ്പ്യൂട്ടറുംനെറ്റുംഉണ്ട്പിന്നെഎന്താണ്പ്രശ്നം "ഭാവന" അളവാണ്പ്രശ്നം വീണ്ടുംചിലവീടുകാര്യങ്ങളില്ജയറാംപറഞ്ഞതുപോലെയാണ്എന്റെകാര്യം അച്ഛനമ്മമാര്എന്നെപട്ടിണിക്കിട്ടില്ലകഷ്ടപ്പാട്എന്താനെന്നരിഞ്ഞില്ല പിന്നെഎങ്ങനെയാണു എനിക്ക് അനുഭവങ്ങള്വരുന്നതു. എന്നാലുംപരതിനോക്കിവല്ലതുംഉണ്ടോ എന്ന് ,പിന്നെതീരുമാനിച്ചു നാട്ടുകാരുടെയുംവീട്ടുകാരുടെയുംകഥകള്അങ്ങ്വച്ചുകാച്ചുക
ഡിഗ്രീപരീക്ഷയില്കേരളയുനിവേര്സിട്ടിയുടെകാരുണ്യത്താല്പാസായി (ഉത്തരക്കടലാസ്നോക്കിയസാറിന്ഞാന്എഴുതിയത്മനസിലാവഞ്ഞതിനലാണ്ഞാന്പാസ്സയതെന്നുഅനൌദ്യോഗികറിപ്പോര്ട്ട്ഉണ്ട് ) നില്ക്കുന്ന എനിക്ക്, ഇപ്പോള്തന്നെവിദ്യാഭ്യാസംആവശ്യത്തിലധികമായി എന്ന് തിരിച്ചറിവുള്ള മാതാപിതാക്കന്മാരില്നിന്നുതുടര്പഠനത്തിനുള്ള നിര്ബന്ധംഉണ്ടായില്ല. തിരിഞ്ഞുപഠിക്കണമെന്നാണ്അമ്മപ്രശ്നംവച്ചപ്പോള്കണ്ടത് അതിനാല്ഞാന് "തരിഞ്ഞു" പഠിക്കാന്തീരുമാനിച്ചു.
ബ്ലോഗ്ലോകത്തിലെപുതിയകണ്ണിയായ എനിക്ക് എന്റെബ്ലോഗ്ലോകത്തില്ഈറ്റവുംകൂടുതല്ആള്ക്കാര്വായിക്കുന്നബ്ലോഗ്ആകണംഎന്നചെറിയചെറിയആഗ്രഹങ്ങള്മാത്രമെഉള്ളു കുറച്ചുദിവസംമുന്പ്മാത്രംഇരുപതുവയസുപൂര്ത്തിയാക്കിയഞാന്ബ്ലോഗ്ലോകത്തിലെ പ്രായംകുറഞ്ഞകൂട്ടുകാരില്ഒരാളാണ് . നീവെറുതെനിന്നാല്വേണ്ടാതോതൊക്കെചെയ്യും എന്ന് വീട്ടുകാര്പറഞ്ഞതു ഞാന്ബ്ലോഗ്എഴുതിനാട്ടുകാരെബോര്അടിപ്പിക്കുംഎന്നത്മാനത്ത്കണ്ടിട്ടാണോ ? എന്തായാലുംഞാന്തുടങ്ങാന്പോവുകയാണ്എല്ലാനന്മകളുംആശംസകള്പ്രതീക്ഷിച്ചുകൊണ്ട്
i am a graduate in commerce. i have completed my graduation from Govt college attingal.
എല്ലാ യുവാക്കളെയും ഭയപ്പെടുത്തുന്ന നിനക്കു ജോലിയോന്നുംയില്ലേ എന്ന ചോദ്യം പ്രതീക്ഷിച്ചു കഴിയുകയായിരുന്നു. ഇപ്പോള്‍ എന്നെപോലെ, ജോലിചെയ്യാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിച്ചിരുന്ന ഒരുപാട് യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ത്ത technopark ലെ ഒരു international കമ്പനിയില്‍ അമേരിക്കന്‍ സായിപ്പിന് വേണ്ടി അടിമപ്പണി(ചുമ്മാ) ചെയ്ത് വരുന്നു.